തിരുവനന്തപുരം: നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭ മണ്ഡലങ്ങളിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്തെന്ന പരാതിയുമായി യു ഡി ഫ് സ്ഥാനാർത്ഥികൾ വി.എസ്. ശിവകുമാർ, വീണ എസ്. നായർ എന്നിവർ രംഗത്ത്.
ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടുകൾ ചേർത്തിട്ടുള്ളത് കൂടാതെ, മറ്റ് മണ്ഡലങ്ങളിലും വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്ലെന്നും അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു .
വട്ടിയൂർക്കാവിൽ 8400ഉം തിരുവനന്തപുരത്ത് 7600ഉം നേമത്ത് 6360ഉം വ്യാജ വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്നു മണ്ഡലങ്ങളിൽ വോട്ട് ചേർത്തതായി കണ്ടെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും വാർത്താസമ്മേളനത്തിൽ സ്ഥാനാർഥികൾ വ്യക്തമാക്കി.
Discussion about this post