ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഷക്കീല കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതൃത്വത്തിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് താൻ കോൺഗ്രസിൽ ചേരുന്നത് എന്ന് ഷക്കീല അറിയിച്ചു.
തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായാണ് ഷക്കീല പ്രവർത്തിക്കുക. കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം.
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടിയാണ് ഷക്കീല. സൂപ്പർ താര ചിത്രങ്ങളോട് മത്സരിക്കുന്ന നിരവധി ചിത്രങ്ങളിൽ ഷക്കീല നായികയായിരുന്നു. നൂറ്റിപ്പത്തോളം ചിത്രങ്ങളിൽ നായികയായ ഷക്കീലയുടെ കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, കാതര, പതിനാറാം പ്രായത്തിൽ, കല്ലുവാതുക്കൽ കത്രീന, രാക്ഷസരാജ്ഞി എന്നിവ വിജയ ചിത്രങ്ങൾ ആയിരുന്നു.
Discussion about this post