തിരുവനന്തപുരം: രാഷ്ട്രീയ ജാഥകൾ അവസാനിക്കുന്ന കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പാറശാല മുന്നണികളെ വളരെയേറെ പരീക്ഷിച്ചിട്ടുള്ള മണ്ഡലമാണ്. ഇത്തവണ അതി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
ബിജെപിയുടെ ശക്തമായ സാന്നിധ്യമാണ് ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് ഉയർത്തുന്നത്. ബിജെപി സംസ്ഥാന സമിതി അംഗം കരമന ജയനാണ് ഇത്തവണയും സ്ഥാനാർഥി. കഴിഞ്ഞ തവണ ജയൻ നേടിയത് 33,028 വോട്ടായിരുന്നു നേടിയത്.
കെപിസിസി സെക്രട്ടറി അൻസജിത റസലാണ് കോൺഗ്രസ് സ്ഥാനാർഥി. നിലവിൽ എം എൽ എ ആയ സി.കെ.ഹരീന്ദ്രനെ തന്നെയാണ് സിപിഎം വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.
9000 പുതിയ വോട്ടർമാർ മണ്ഡലത്തിലുണ്ട്. ഇവരുടെ നിലപാടിലും മുന്നണികൾ പ്രതീക്ഷയർപ്പിക്കുന്നു.
Discussion about this post