കോഴിക്കോട്: മാഹി റെയില്‍വേ സ്റ്റേഷന് സമീപം അഴിയൂരില്‍ ബോംബുകള്‍ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഒരു സ്റ്റീല്‍ ബോംബും അഞ്ച് നാടന്‍ ബോംബുകളും ഉള്‍പ്പെടെ ആറു ബോംബുകളാണ് കണ്ടെടുത്തത്.
അയല്‍വാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയില്‍ വിളക്ക് കത്തിയ്ക്കാന്‍ എത്തിയപ്പോഴാണ് ബോംബ് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടി നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പിന്നീട് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
ആളൊഴിഞ്ഞ മേഖലയായതിനാല്‍ രാത്രികാലങ്ങളില്‍ അപരിചിതര്‍ സ്ഥലത്ത് എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വലിയ ഗ്രൗണ്ട് ഉള്‍പ്പെടെയുള്ളവര്‍ പ്രദേശം രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post