കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ഇടത് സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏജന്‍സികള്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ സ്വാഭാവിക പ്രതികരണമാണ്. മാത്രമല്ല ഏജന്‍സികള്‍ക്ക് എതിരെയുള്ള നടപടി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്നും അമിത് ഷാ പറഞ്ഞു.
കിഫ്ബി അല്ലാതെ പണം സ്വരൂപിക്കാന്‍ അവരുടെ കൈയില്‍ എന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതോടെ മറ്റ് വഴിയില്ലാതായെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post