കോഴിക്കോട്:യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ ഭാര്യ ഗാര്‍ഹിക പീഢനത്തിന് കേസ് കൊടുത്തപ്പോള്‍ അത് ആഘോഷിച്ച ഇടത് പക്ഷ സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കും, ഡിവൈഎഫ്ഐ നേതാക്കള്‍ക്കും എട്ടിന്റെ പണി കൊടുത്ത് സോഷ്യല്‍ മീഡിയ പ്രചരണം. സിദ്ദീഖിനെതിരെ ഭാര്യ നല്കിയ പരാതിയില്‍ നടപടി എടുത്തില്ലെന്നാരോപിച്ച് സിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന മുഹമ്മദ് റിയാസിന്റെ ഫോട്ടോസഹിതമാണ് പ്രചരണം.
കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, വടകരയിലും കിട്ടുമെന്നാണ് ചിലരുടെ പരിഹാസം. വിവാഹമോചനമുള്പ്പടെയുള്ള കാര്യങ്ങള്‍ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് സിദ്ദിഖ് ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാദിച്ചിരുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെടുന്ന അത്തരം കാര്യങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിക്കുന്നത് ശരിയല്ലെന്നും അന്ന് വാദമുയര്‍ന്നു. എന്നാല്‍ സിദ്ദിഖിനെതിരെ രാഷ്ട്രീയ ആയുധമായി ചിലര്‍ വിഷയത്തെ ഉപയോഗിച്ചുവെന്നായിരുന്നു വിമര്‍ശനം.
വിഷയത്തില്‍ അന്ന് മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സിദ്ദിഖിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് റിയാസിനെതിരെ ഭാര്യ ഗാര്‍ഹിക പീഢനത്തിന് കോടതിയില്‍ പരാതി നല്‍കിയത്..
Discussion about this post