Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാവീഴ്ച; നിർണായകവിവരങ്ങൾ ചോർന്നതായി സംശയം

by Brave India Desk
Mar 29, 2021, 10:41 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട് . ഫയലുകളിൽ നിന്നു നിർണായകവിവരങ്ങൾ ചോർന്നതായി സംശയം പ്രകടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്നാണ് ആരോപണം.

സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായുള്ള കംപ്യൂട്ടർ ശൃംഖലയിലാണു (SecWAN) വിവരങ്ങൾ ചോർന്നതായി സംശയിക്കുന്നത്. വിദേശ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം ഉൾപ്പെടെ സംശയമുണ്ട്. ചില കംപ്യൂട്ടറുകളിൽ വിദൂരനിയന്ത്രിത സോഫ്റ്റ്‌വെയറുകൾ അടക്കമുള്ള ക്ഷുദ്ര സോഫ്റ്റ്‌വെയറുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഫയലുകളുടെ കൈമാറ്റത്തിനുള്ള ഇ–ഓഫിസ് സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇതു ബാധിച്ചതായാണ് റിപ്പോർട്ട്.

Stories you may like

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

ബോധവൽക്കരണം നിർബന്ധമാക്കണം! ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധതിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം

സർക്കാർ നിയോഗിച്ച വിദഗ്ധ ഏജൻസിയുടെ അന്വേഷണ റിപ്പോർട്ട് ,സെക്രട്ടേറിയറ്റിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്നതാണെന്ന പേരിൽ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. റിപ്പോർട്ടിലെ വിവരങ്ങളും ശുപാർശകളും അതീവരഹസ്യമാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ ഐടി വകുപ്പ് വ്യക്തമാക്കുന്നു.

കുറച്ചു വർഷങ്ങളായി മാർച്ച് മാസത്തിൽ ഇ–ഓഫിസ് സംവിധാനം തുടർച്ചയായി തകരാറിലാകുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇതേക്കുറിച്ചു പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്. നെറ്റ്‌വർക് സംവിധാനത്തിന്റെ സുരക്ഷാ ഓഡിറ്റ് നടത്താനും, നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാനും 2019 ഏപ്രിൽ 11 ലെ ഉത്തരവ് (നമ്പർ GO (Rt)No.73/2019/ITD) പ്രകാരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ടിൻ) അംഗീകരിച്ച സ്ഥാപനമാണിത്.

നെറ്റ്‌വർക് സംവിധാനം, ഇ ഓഫിസിന്റെ ഡേറ്റാബേസ് / ആപ്ലിക്കേഷൻ സർവറുകൾ, നെറ്റ്‌വർക് ലിങ്കുകൾ, നെറ്റ്‌വർക് ഗേറ്റ് വേ എന്നിവയിൽ പൂർണ ഓഡിറ്റ് (360 ഡിഗ്രി ഓഡിറ്റ്) നടത്തുന്നതിനു ഇതേ വർഷം ജൂൺ 6 ന് (ഉത്തരവ് നമ്പർ GO (Rt)No.115/2019/ITD) കേന്ദ്രസർക്കാർ ഏജൻസിയായ സി ഡാക്കിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഏജൻസികളും മാസങ്ങളെടുത്തു നടത്തിയ പഠനത്തിനു ശേഷമാണു ഐടി വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചത്. വിവരങ്ങൾ ചോർത്താൻ കഴിയുന്ന പഴുതുകൾ കംപ്യൂട്ടർ നെറ്റ്‌വർക്കിലുണ്ടെന്നു സ്വകാര്യ ഏജൻസി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായാൽ ഹാക്കർമാർക്കു എളുപ്പം നെറ്റ്‌വർക്കിൽ കടന്നുകൂടാൻ കഴിയുമെന്നതാണു റിപ്പോർട്ട് പുറത്തുവിടാത്തതിന് ഐടി വകുപ്പു പറയുന്ന ന്യായം. സെക്രട്ടേറിയറ്റിലെ ചില തന്ത്രപ്രധാനമായ സീറ്റുകളിലെ കംപ്യൂട്ടറുകളിൽ വിദൂരനിയന്ത്രിത സോഫ്റ്റ്‌വെയർ പേ ലോഡുകൾ സ്ഥാപിച്ചതായി സംശയിക്കുന്ന പരാമർശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നെന്നാണു വിവരം.

Tags: kerala secreteriate
Share17
Tweet
Send
Share

Latest stories from this section

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഷോക്കടിച്ച് സംസ്ഥാനം; വൈദ്യുതി നിരക്കും സർച്ചാർജും കുത്തനെ കൂട്ടുന്നു, 5000 കോടിയുടെ മുൻകാല നഷ്ടം ഇനി ജനങ്ങൾ വീട്ടണം!

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ബോധവൽക്കരണം നിർബന്ധമാക്കണം! ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധതിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഷോക്കടിച്ച് സംസ്ഥാനം; വൈദ്യുതി നിരക്കും സർച്ചാർജും കുത്തനെ കൂട്ടുന്നു, 5000 കോടിയുടെ മുൻകാല നഷ്ടം ഇനി ജനങ്ങൾ വീട്ടണം!

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപെട്ട് താരം, ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ്

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപെട്ട് താരം, ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ്

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies