തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ പ്രഹരമേൽപ്പിച്ച് വൈദ്യുതിനിരക്കും സർച്ചാർജും കൂട്ടാൻ തീരുമാനം. കെഎസ്ഇബിയുടെ മുൻകാല നഷ്ടമായ അയ്യായിരംകോടിയോളം രൂപ അടുത്ത നാലു വർഷം കൊണ്ട് സർച്ചാർജിലൂടെ ഉപഭോക്താക്കളിൽ നിന്ന്ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻവിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതുക്കിയ നിരക്കും പ്രത്യേകസർച്ചാർജും പ്രാബല്യത്തിൽ വരുന്നത്.
പുതിയ താരിഫ് നയമനുസരിച്ച് 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെവൈദ്യുതിനിരക്കാണ് കമ്മിഷൻ തീരുമാനിക്കുന്നത്. ഇതിൽ ആദ്യ നാല് വർഷവും ജനങ്ങൾക്ക്സർച്ചാർജ് ഭാരമുണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിന്റെ നിശ്ചിതനിരക്കായിരിക്കും സർച്ചാർജ്ജ് തുകയായി നിശ്ചയിക്കുക. അതേസമയം ഗാർഹികഉപഭോക്താക്കൾ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിഉപയോഗ നിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും സർച്ചാർജായി അടയ്‌ക്കേണ്ടി വരിക.
2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കെഎസ്ഇബിക്ക് നികത്താനാവാത്ത 6,645 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നെങ്കിലും ഇതിൽ ഒരു പങ്ക് ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. ശേഷിക്കുന്ന തുകയിൽ കുറഞ്ഞത് 5,000 കോടിയോളം രൂപ നാല് തുല്യ തവണകളായി ജനങ്ങളിൽനിന്ന് ഈടാക്കാൻ റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിക്കുകയായിരുന്നു. നിലവിലുള്ള വൈദ്യുതിനിരക്കുകൾക്ക് പുറമെ അധിക ഭാരമായി ഈ സർച്ചാർജ് കൂടി എത്തുന്നതോടെസാധാരണക്കാരുടെ പ്രതിമാസ വൈദ്യുതി ബില്ലിൽ വലിയ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്. ഇതിനുപുറമേ പകൽ സമയത്തെ ഉപയോഗത്തിനും രാത്രി സമയത്തെ ഉപയോഗത്തിനും വ്യത്യസ്തനിരക്കുകൾ ഈടാക്കുന്ന ടൈം ഓഫ് ദി ഡേ (ToD) മീറ്ററുകൾ വ്യാപകമാക്കാനും കമ്മിഷൻലക്ഷ്യമിടുന്നുണ്ട്.











