കൊച്ചി: ഇരട്ട വോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹൈക്കോടതിയിൽ എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്നെന്നും പിഴവ് തിരുത്താനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്നും തെര. കമ്മീഷന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ ഇനി കോടതിക്ക് ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ഇരട്ടവോട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
അതേസമയം കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
Discussion about this post