ഹോളി ആഘോഷത്തിന് നിറം പകര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നും യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ ആശംസകളെത്തി.
ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നല്‍കണമെന്നും ട്വീറ്റ് ചെയ്തു കൊണ്ടാണ് കമല ഇന്ത്യയുടെ നിറങ്ങളുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.












