കൊച്ചി: കേരളത്തിലെ എൽ ഡിഎഫ് മന്ത്രിസഭക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എഐസിസി വക്താവ് റൺദീപ് സിംഗ് സുർജേവാല. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
“8,785 കോടിയുടെ വിൻഡ് പവർ അദാനി ഗ്രൂപ്പിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അധികമായി വൈദ്യുതി ഉള്ള സംസ്ഥാനം എന്തിനാണ് ഇത്ര വില നൽകി അദാനി യിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. സോളാർ എനർജി കോട്ട എന്തിനാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വെട്ടി കുറച്ചത് ” സുർജേവാല ചോദിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.
Discussion about this post