ഇസ്ലാമബാദ്: പാകിസ്ഥാന് പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്സിന് സ്വീകരിച്ചിരുന്നു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും ആന്റീബോഡി രൂപപ്പെടാന്‍ സമയമായിട്ടില്ലെന്നും ആരിഫ് ആല്‍വി ട്വീറ്റ് ചെയ്തു.
അതേസമയം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മാര്‍ച്ച് 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇമ്രാന് ഖാന് മാര്‍ച്ച് 18 നാണ് കുത്തിവെപ്പ് എടുത്തത്. രണ്ട് ദിവസത്തിനകം കോവിഡ് സ്ഥിരീകരിച്ചു. വാക്സിന് എടുത്തതിന് മുമ്പു തന്നെ ഇമ്രാന് ഖാന് വൈറസ് ബാധിച്ചിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Discussion about this post