കൊച്ചി: പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലെ ഒഴിവുകള്‍ നികത്തുമെന്ന നിലപാട് ഹൈക്കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിൻവലിച്ചു . കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയില്‍ കോടതി നിര്‍ദേശ പ്രകാരം കമ്മീഷന്‍ നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നതാണ് പിന്‍വലിച്ചത്. തങ്ങളുടെ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞ കമ്മീഷന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കോടതിയെ അറിയിച്ചു.
പതിനാലാം നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള ഒഴിവുകള്‍ നികത്തുമെന്ന് കമ്മിഷന്‍ അറിയിച്ചത് കോടതി രേഖപെടുത്തിയതിന് ശേഷമാണ് കമ്മിഷന്റെ അഭിഭാഷകന്‍ നിലപാട് മാറ്റിയത്. ആദ്യം അറിയിച്ചതല്ല നിലപാടെന്നാണ് കമ്മിഷന്റെ അഭിഭാഷകന്‍ വാക്കാല്‍ വ്യക്തമാക്കിയത്. ഇതെ തുടര്‍ന്ന് അടുത്ത മാസം ഏഴിലേക്ക് മാറ്റിയ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മുകളില്‍ നിന്നുള്ള സമ്മര്‍ദമാണ് നിലപാട് മാറ്റത്തിന് കാരണമെന്നാണ് സൂചന.
ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് പി വി ആശ പരിഗണിച്ചത്.
വിജ്ഞാപനം ഇറക്കിയ ശേഷം നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ നിയമമന്ത്രാലയത്തിന് അധികാരമില്ലന്നും നടപടി കമ്മീഷൻറെ അധികാരത്തിലുള്ള കടന്നുകയറ്റമാണന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
ഏപ്രില്‍ 21ന് ഒഴിവ് വരുന്ന മൂന്നു സീറ്റുകളിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മാര്‍ച്ച് 17 ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും, കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയുമാണന്ന് നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികളില്‍ പറയുന്നു.
Discussion about this post