ഡല്‍ഹി: പാചകവാതക സിലിണ്ടറൊന്നിന് 10 രൂപ കുറച്ച് കേന്ദ്ര സർക്കാർ. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചിരിക്കുന്നത്.
ഇതോടെ 819 രൂപ ആയിരുന്ന ഗ്യാസ് വില 809 രൂപയായി കുറഞ്ഞു . മുംബൈ , ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.
Discussion about this post