കുവൈറ്റ് സിറ്റി: 75-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് രണ്ടുവര്‍ഷവും, ഇന്ത്യാ -കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികാഘേഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം CPV & OIA സെക്രട്ടറി സന്‍ജയ് ഭട്ടാചാര്യാ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനവും ഈ അവസരത്തിൽ നടത്തി. കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സ്വാഗതപ്രസംഗം നടത്തി. ഇന്ത്യ @ 75, ഇന്ത്യ- കുവൈറ്റ് @ 60 എന്നീ ഇരട്ട നാഴികക്കല്ലുകളുടെ സംഗമത്തെ കുറിച്ച് സ്ഥാനപതി പ്രതിപാദിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആവേശം വ്യക്തമാക്കുന്ന ഒരു വീഡിയോ ഈ പരിപാടിയ്ക്കിടെ കാണിച്ചു. കൂടാതെ, ‘ആസാദി കാ അമൃത് മഹോത്സവം’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 600 പരിപാടികളും, 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 750 പരിപാടികളുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സംഘടനകളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോവിഡ് ഭീതി ഒഴിഞ്ഞാല്‍ എക്സിബിഷന്, സംഗീതോത്സവം, ഇന്ത്യന്‍ കലാമേളകള്‍ ഉള്‍പ്പെടെ വിപുലമായ ആഘോഷമുണ്ടാകും.
ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് (ഐബിഎന്‍) അശോക് കല്‍റ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് രാജ്പാല് ത്യാഗി, നാരി ഉദ്യാമി അവാര്‍ഡ് ജേതാവ് ഡോ. സുസോവന സുജിത് നായര്‍, ഇന്ത്യന്‍ ഡോക്ടസ് ഫോറം പ്രസിഡന്റ് ഡോ.അമീര്‍ അഹമദ്, കുവൈറ്റ് ചാപ്റ്ററിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ചെയര്‍മാര്‍ കൈസര്‍ ഷക്കീറും ചടങ്ങില്‍ പ്രസംഗിച്ചു.
Discussion about this post