കോട്ടയം: പൂഞ്ഞാറിൽ ഇടത് പക്ഷവും എസ്ഡിപിഐയും തമ്മിൽ ധാരണയെന്ന് പി സി ജോർജ്ജ്. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാർത്ഥികൾ മറ്റിടങ്ങളിൽ ഉള്ളവരാണ്. ജയിക്കില്ല എന്നറിയാമെന്നതുകൊണ്ട് മത്സരിക്കാൻ ആരെയെങ്കിലും കൊണ്ടിട്ടിരിക്കുന്നു എന്നേയുള്ളൂവെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി സി ജോർജ്ജ് പറഞ്ഞു.
‘തല്ലാനും കൊല്ലാനും പറ്റാത്തതുകൊണ്ട് കൂവുന്നു. ഇപ്പോൾ ഒരു കൂവൽ പാർട്ടിയായി എസ് ഡി പി ഐ മാറി. അവരുമായി ഒരു ബന്ധവും വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. അതിൽ അവർക്ക് വൈരാഗ്യമുണ്ട്. അവർ കൂവിക്കൊണ്ടേയിരിക്കും. ഞാൻ തെറിപറഞ്ഞുകൊണ്ടേയിരിക്കും’-പിസി ജോർജ് പറഞ്ഞു.
വർഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് ആവർത്തിച്ച പി സി ജോർജ്ജ് താൻ പൂഞ്ഞാറിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.












