തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടന്നതായി പരാതി. പെരുങ്കടവിള, കുന്നത്തുകാൽ തുടങ്ങിയ പഞ്ചായത്തുകളിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർമാരുടെ വോട്ടുകൾ തപാൽ വോട്ട് രേഖപ്പെടുത്തിയതായി പോളിംഗ് ഓഫീസർ പറഞ്ഞു.
കുന്നത്തുകാൽ 165-ാം ബൂത്തിൽ സാജൻ, പെരുങ്കടവിള സ്വദേശി വേലായുധൻ പിള്ള എന്നിവരുടെ വോട്ടുകളാണ് പോസ്റ്റൽ വോട്ടുകളായി രേഖ പ്പെടുത്തിയിരിക്കുന്നത്.
ഭൂരിഭാഗം പഞ്ചായത്തുകളിലും വോട്ട് രേഖപ്പെടുത്താൻ എത്താത്തവരുടെ തപാൽ വോട്ടിലും അട്ടിമറി നടന്നതായാണ് ബി ജെ പി ആരോപണം.
Discussion about this post