കോഴിക്കോട്: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ്–യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. എല്‍ഡിഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ ആണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സക്ക് ശേഷം വിട്ടയച്ചു. വീണ്ടും സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
Discussion about this post