റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നാടുകടത്തല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാകണമെന്ന് സുപ്രിംകോടതി. മ്യാന്മറിലേക്ക് നാടുകടത്താനുള്ള നീക്കം തടയണമെന്ന ജമ്മുവിലെ റോഹിങ്ക്യകളുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് അപേക്ഷ പരഗിണിച്ചത്.
തടങ്കലിലാക്കിയ റോഹിങ്ക്യകളെ മോചിപ്പിക്കാന്‍ ഉത്തരവിടാനാകില്ലെന്നും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ലാതെ നാടുകടത്തരുതെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി.
മ്യാന്മറിലേക്ക് അയച്ചാല്‍ കൂട്ടക്കുരുതിക്ക് ഇരയാകുമെന്ന ആശങ്കയാണ് റോഹിങ്ക്യകള്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്.
Discussion about this post