കണ്ണൂര്‍: പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതക്കേസിലെ രണ്ടാംപ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ വളയം പൊലീസ് സ്റ്റേഷന് പരിധിയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്.
കേസില്‍ രതീഷ് ഉള്‍പ്പെടെ 24 പ്രതികള്‍ ഒളിവിലായിരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്ജിതപ്പെടുത്തിയിരിക്കെയാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ പോലും എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.
Discussion about this post