കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു . ഏപ്രില്‍ 11 ന് പുറത്തുവന്ന കൊവിഡ് കേസുകളുടെ എണ്ണം 1.5 ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി ഈ ആവശ്യവുമായി മുന്നോട്ടുവന്നത്.
‘‘കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികള്‍ മാത്രമല്ല, അവരുടെ അധ്യാപകരും ഇന്‍വിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകും.” പ്രിയങ്ക പറഞ്ഞു.











