ഡെറാഡൂണ്‍: ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയില്‍ തെളിയിച്ച എണ്ണവിളക്കിന് ഗിന്നസ് റെക്കോര്‍ഡ്. കൊവിഡ് പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക് ഹരിദ്വാറില്‍ സ്ഥാപിച്ചത്.
2247 ലിറ്റര്‍ എണ്ണ സംഭരിക്കാന്‍ ശേഷിയുള്ള വിളക്ക് ഹരിദ്വാറിലെ ജില്ലാ മജിസ്ട്രേറ്റ് ദീപക് റാവത്താണ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തത്. ചൈനീസ് കമ്പനിയായ ഷവോമിയാണ് വിളക്ക് സംഭാവന ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗാ പൂജയുടെ ഭാഗമായും ഷവോമി വിളക്ക് സംഭാന ചെയ്തിരുന്നു.
Discussion about this post