തിരുവനന്തപുരം: കേരളത്തിന് വേണ്ടി ഇത് വരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര മന്ത്രി സർക്കാരിനും മുഖ്യ മന്ത്രിക്കുമെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്നും, മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്ര മന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തു. വാക്സീൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ല എന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരനു എന്ത് യോഗ്യത ഉണ്ടെന്നും എ വിജയരാഘവൻ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. നിരന്തരം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post