കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റ് ഹാഷിഷാണ് ഉണ്ടായിരുന്നത്.
വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
Discussion about this post