ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 3.15 ലക്ഷം പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ ആകെ എണ്ണം മുപ്പത് ലക്ഷത്തോടടുക്കുകയാണ്.
രാജ്യത്തെ പ്രതിദിന മരണം കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. 100 ൽ 19 പേർക്കെന്ന തോതിലാണ് രാജ്യത്ത് ഇപ്പോൾ കൊവിഡ് വ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്‍റെ ഉത്പാദന പരിധി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 8 ലക്ഷം വയലിൽ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയർത്തിയത്.
കൊവിഡ് പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിലേക്കായിരിക്കും റെംഡിസിവിറിന്‍റെ ഭൂരിഭാഗം ഡോസും എത്തിക്കുക. കൂടുതലായി 20 മരുന്നുൽപ്പാദനകേന്ദ്രങ്ങൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി. രോഗവ്യാപനം രൂക്ഷമായ 19 സംസ്ഥാനങ്ങൾക്കായിരികും പുതുതായി ഉത്പാദിപ്പിക്കുന്ന റെംഡിസിവിർ വിതരണത്തിൽ മുൻഗണന.










