Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

by Brave India Desk
Oct 26, 2026, 11:15 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

മിൽമയിലെ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്ക് യോഗ്യത അട്ടിമറിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തിയ നിയമനം മിൽമ തടഞ്ഞു. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ് പി.എസ്.സി പരീക്ഷ നടത്തിയത്. 2024-ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെയാണ് മിൽമ അധികൃതർ തടഞ്ഞത്. ഡയറി മൈക്രോബയോളജിയിൽ നിശ്ചിത യോഗ്യതയില്ലാത്ത ഒരാളെ ഇത്രയും പ്രധാനപ്പെട്ട തസ്തികയിൽ നിയമിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് മിൽമ. നിശ്ചിത യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി നിയമന ഉത്തരവ് നൽകിയ പി.എസ്.സിയുടെ അസാധാരണ നടപടിയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ സർക്കാരിനോടും പി.എസ്.സിയോടും മിൽമ ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ തിരിമറികൾ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചുമായി പൂർണ്ണമായി സഹകരിക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ പി.എസ്.സി അംഗങ്ങൾ തയ്യാറായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Stories you may like

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി.എസ്.സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണെന്നും, ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും ആരോപണമുണ്ട്.

കൂടാതെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലാതിരുന്നിട്ടും പി.എസ്.സി ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകിയെന്ന ഗുരുതര വിവരവും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം ശക്തമാകുന്നതോടെ ക്രമക്കേടുകൾക്ക് പിന്നിലെ ഉന്നതർ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

Tags: keralapsc
Share
Tweet
Send
Share

Latest stories from this section

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

പാകിസ്ഥാൻ അനുകൂല പരാമർശം; ഫറൂഖ് അബ്ദുല്ലയ്ക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദും ബി.ജെ.പിയും

Latest News

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

കളി തോറ്റെന്ന് കരുതി ഹസ്തദാനം നൽകി, പിന്നാലെ അവിശ്വസനീയ ട്വിസ്റ്റ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷദബ് ഖാന്റെ ഡി.ആർ.എസ് വിവാദം; സംഭവിച്ചത് ഇങ്ങനെ

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies