ശ്രീനഗര്‍ : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീരില്‍ നഗ്ബാല്‍ ഗ്രാമത്തില്‍ നിന്നും ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അല്‍ ബദാര്‍ ഭീകരന് ഗുല്‍സാര്‍ അഹമ്മദ് ഭട്ടാണ് പിടിയിലായത് . ബദ്പോര സ്വദേശിയാണ് ഇയാള്‍.
ബുദ്ഗാം പോലീസ്, രാഷ്ട്രീയ റൈഫിള്‍സ് 53, സിആര്‍പിഎഫ് 181 ബറ്റാലിയന് എന്നിവര്‍ സംയുക്തമായാണ് പരിശോധനയ്ക്കായി എത്തിയത്. സംഘത്തെ കണ്ട് ഭീകരന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു.
ചൈനീസ് പിസ്റ്റല്‍, എ.കെ മാഗസീന്, എകെ വെടിയുണ്ടകള്‍, പിസ്റ്റല്‍ മാഗസീന് എന്നിങ്ങനെ വന്‍ ആയുധ ശേഖരവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്
Discussion about this post