കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വിവാഹം സംഘടിപ്പിച്ച പള്ളി അധികാരികളെയും വധൂവരന്മാരുടെ ബന്ധുക്കളെയും അറസ്റ്റു ചെയ്തു. വടക്കേക്കര പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പള്ളിയിലാണ് നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ച് വിവാഹം നടന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇരുപതുപേര്‍ മാത്രം പങ്കെടുത്ത് വിവാഹം നടത്തുവാന്‍ പാടുള്ളു എന്നിരിക്കെ നൂറിലേറെ പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ പള്ളി അധികാരികള്‍ക്കും, വിവാഹം സംഘടിപ്പിച്ച വധൂവരന്മാരുടെ ബന്ധുക്കള്‍ക്കെതിരെയും വടക്കേക്കര പോലീസ് കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും, ഐപിസി ആക്‌ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ നേരത്തെ തന്നെ ജാഗ്രത പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, അനുവദനീയമായ ആളുകളെ പങ്കെടുക്കാന്‍ പാടുള്ളുവെന്നും എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്ക് അറിയിച്ചു.
തുടര്‍ന്നും ഇത്തരത്തിലുള്ള നിയമലംഘനത്തിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്നും റൂറല്‍ ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Discussion about this post