മുംബൈ: പി.എം കേയേഴ്സ് ഫണ്ടിലേക്ക് 50,000 യു.എസ് ഡോളര്‍ (3735530 ലക്ഷം ഇന്ത്യന്‍ രൂപ) സംഭാവനയായി നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. ആശുപത്രികളിലേക്ക് ഓക്സിജന്‍ വാങ്ങാനാണ് പ്രധാനമായും താന്‍ പണം നല്‍കുന്നതെന്നും കമ്മിന്‍സ് ട്വീറ്റ് ചെയ്തു.
ഇന്ത്യ താന്‍ വര്‍ഷങ്ങളായി ഇഷ്ടപ്പെടുന്ന രാജ്യമാണെന്നും ഇവിടുള്ള ജനങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും കരുണയുള്ളവരുമാണെന്നും കമ്മിന്‍സ് പറഞ്ഞു. കോവിഡ് കണക്ക് കൂടുന്നതിനിടയില്‍ ഐ.പി.എല്‍ നടത്തുന്നത് അനുചിതമാണെന്ന് ചിലര്‍ പറയുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് കുറച്ച് സമയത്തെ സന്തോഷം ഐ.പി.എല്‍ നല്‍കുമെന്നാണ് തന്‍റെ അഭിപ്രായമെന്നും കമ്മിന്‍സ് പറഞ്ഞു.
2020-ലെ ഐ.പി.എല്‍ ലേലത്തില്‍ 15.50 കോടിയുടെ റെക്കോര്‍ഡ് തുകക്കാണ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തത്.
Discussion about this post