കോവിഡ് നിയമം ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ തായ്ലന്ഡ് പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ വിധിച്ചു. പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്കാണ് 6,000 ബാത്ത്(14,202 രൂപ) പിഴ വിധിച്ചത്.
തിങ്കളാഴ്ച ബാങ്കോംഗ് നഗരത്തിലെത്തിയ പ്രധാനമന്ത്രി മാസ്ക് ധരിച്ചിരുന്നില്ല. അതിനാലാണ് പിഴ വിധിച്ചതെന്ന് ബാങ്കോംഗ് ഗവര്‍ണര്‍ അറിയിച്ചു.
താന്‍ മാസ്ക് ധരിക്കാത്ത ഒരു ഫോട്ടോ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പിന്നീട് ഈ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു.
Discussion about this post