ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിൽ അടിപതറിയ ഡല്‍ഹിക്ക് സഹായവുമായി മറ്റു സംസ്ഥാനങ്ങള്‍. 70 ടണ്‍ ഓക്സിജനുമായി റെയില്‍വേയുടെ ‘ഓക്സിജന്‍ എക്സ്പ്രസ്’ ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തി.
ആശുപത്രികളില്‍ കിടക്കകളും ലഭിക്കാനില്ലാത്ത സാഹചര്യമുണ്ട്. ഗംഗാറാം ആശുപത്രിയിലെ 104 ഓക്സിജന്‍ സിലിണ്ടറുകള്‍ 3 ദിവസമായിട്ടും നിറച്ചുകിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. രോഗികളെ കോവിഡ് എമര്‍ജന്‍സി വാര്‍ഡില്‍ നിന്നും മറ്റും ഐസിയുവിലേക്കു മാറ്റുന്ന ഘട്ടത്തില്‍ സിലിണ്ടര്‍ ആവശ്യമാണ്. എന്നാല്‍, ഇതിനാവശ്യമായ സിലിണ്ടറുകള്‍ ലഭ്യമാകുന്നില്ല.
അതെ സമയം, ആശുപത്രികള്‍ അനാവശ്യ ആശങ്ക ഉയര്‍ത്തരുതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കി. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ഓക്സിജന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്








