തിരുവനന്തപുരം: കേരളത്തിലെ ആദ്യഫല സൂചനകൾ പുറത്തുവന്നുതുടങ്ങി. മുപ്പതിലധികം മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിലാണ്.തുടക്കം മുതൽ തന്നെ നേമത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം മുന്നിലാണ്. ചാത്തന്നൂരിലും എൻഡിഎ മുന്നിലെത്തിയിരുന്നുവെങ്കിലും എൽഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ എൻഡിഎ ഇത്തവണ പോസ്റ്റൽ വോട്ടെണ്ണലിൽ ചാത്തന്നൂരിൽ മുന്നിലെത്തി എന്നത് ബിജെപി പാളയത്തിന് ആശ്വാസകരമായ വാർത്തയാണ് .
തുടക്കം മുതൽ നേമത്തെ ഫലങ്ങൾ മാറിമറിയുന്നുണ്ടെങ്കിലും കുമ്മനം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നേമത്ത് കാഴ്ചവെച്ചത് എന്നതാണ് ഫല സൂചനകളിൽനിന്ന് വ്യക്തമാകുന്നത്. താപൽ വോട്ടുകളിലും നൂറുവോട്ടുകളുടെ വ്യത്യാസത്തിൽ കുമ്മനം മുന്നിൽ നിൽക്കുന്നു എന്നത് നേമത്തെ ചിത്രം ഏറെക്കുറെ വ്യക്തമാക്കുന്നു.










