കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര മുന്നേറ്റം നടത്തി ബിജെപി. 87 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നേറുന്നത്. 86 സീറ്റുകളിൽ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ് തൊട്ടു പിന്നിലാണ്. വെറും 3 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്- സിപിഎം സഖ്യം മുന്നേറുന്നത്.
അസമിൽ 19 സീറ്റുകളിൽ മുന്നേറ്റവുമായി എൻഡിഎ പ്രവചനങ്ങൾ യാഥാർത്ഥ്യമാക്കുന്നു. 6 സീറ്റുകളിൽ മാത്രമാണ് യുപിഎ മുന്നേറുന്നത്. പുതുച്ചേരിയിൽ 6 ഇടങ്ങളിൽ ലീഡുമായി എൻഡിഎ ചരിത്രം സൃഷ്ടിക്കുമ്പോൾ യുപിഎ ഒരു സീറ്റിൽ ഒതുങ്ങുകയാണ്.
അതേസമയം തമിഴ്നാട്ടിൽ യുപിഎക്കാണ് മുന്നേറ്റം. 38 സീറ്റുകളിൽ അവർ മുന്നിട്ട് നിൽക്കുമ്പോൾ 13 ഇടങ്ങളിലാണ് എൻഡിഎ മുന്നേറ്റം.
Discussion about this post