ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റ ഫലസൂചന പുറത്തുവരുമ്പോള്‍ രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെളഗാവി ലോക്സഭ മണ്ഡലത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചു.
കേന്ദ്ര റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് അംഗദി കഴിഞ്ഞ സെപ്തംബറില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് ബെളഗാവി ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സുരേഷ് അംഗദിയുടെ ഭാര്യ മംഗള അംഗദിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ബെളഗാവിയില്‍ ശക്തമായ സ്വാധീനമുള്ള ജാര്‍ക്കിഹോളി സഹോദരന്മാരിലെ സതീഷ് ജാര്‍ക്കിഹോളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇത്തവണ മറാത്ത വോട്ട് ലക്ഷ്യമിട്ട് മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എം.ഇ.എസ്) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശുഭം വിക്രാന്ത് ഷെല്കെയും രംഗത്തുണ്ട്.
ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം, ബെളഗാവിയില്‍ 3,380 വോട്ടാണ് ലീഡ്. ബിജെ.പി -70,873, കോണ്‍ഗ്രസ് -67,493.
ബസവകല്യാണില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ 4,434 വോട്ടിന് ബി.ജെ.പിയാണ് മുന്നില്‍. ബി.ജെ.പി സ്ഥാനാര്‍ഥി ശരണു സലഗാര്‍ 9282, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്ലമ്മ 4848.
Discussion about this post