കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരിയെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയെന്നും പത്മജ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി. സിനിമാതാരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരില്‍ സംഭവിച്ചെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേതാക്കള്‍ കാലുവാരിയെന്നും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. രാജിയെങ്കില്‍ അതു എല്ലാവര്ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post