മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പള്ളി അടച്ചിടാൻ ഉത്തരവിട്ടതിന് പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തയാൾ അറസ്റ്റിൽ. പൂക്കോട്ടുംപാടം പാറക്കപ്പാടം സ്വദേശി മുണ്ടശ്ശേരി മുഹമ്മദ് അലി എന്ന ബാപ്പുട്ടിയാണ് അറസ്റ്റിലായത്.
അമരമ്പലത്തും, കരുളായിയിലും പള്ളി അടച്ചിടാൻ നിർദ്ദേശം നൽകിയതിനാണ് ഇയാൾ പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തത്. ജുമുഅ വിലക്കിയ നടപടി മാപ്പർഹിക്കാത്ത വിവേചനമാണെന്ന് ബാപ്പുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പൊലീസ് കാണിച്ച ഈ ‘കാർക്കഷ്യത്തിന്‘ പിന്നിലെ ചേതോവികാരം എന്തായാലും മാപ്പർഹിക്കാത്തതാണെന്നും ഈ പ്രതിഷേധത്തിൽ പങ്കാളിയാകാനും ബാപ്പുട്ടി ആഹ്വാനം ചെയ്യുന്നു.
ഇയാളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്ത് വന്നു. ഇതോടെ സമൂഹത്തിലെ പൊതു സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്ത് ബപ്പുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.












