മുംബൈ: ബലാത്സംഗത്തിന് ശേഷം യുവതിയെ കഴുത്തറുത്തു കൊന്ന് മൃതദേഹം ഓവുചാലിൽ തള്ളി. ബാന്ദ്ര കുർള കോംപ്ലക്സിന് സമീപത്തെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി ലൈംഗികത്തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരാണ് യുവതിയുടെ മൃതേദഹം രാവിലെ ഓവുചാലിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനമെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.










