Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കീഴടങ്ങി; കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ അന്തരിച്ചു

by Brave India Desk
May 15, 2021, 08:14 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊല്ലം: കാൻസറിനോട് പടവെട്ടി പുഞ്ചിരിയോടെ നേരിട്ട് അതിജീവനമെന്തെന്ന് കാണിച്ചു തന്ന് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ വിട വാങ്ങി . ഇന്ന് പുലർച്ചെയായിരുന്നു നന്ദുവിന്റെ അന്ത്യം. വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഫേസ്‌ബുക്കിൽ പ്രത്യാശ സ്പുരിക്കുന്ന പോസ്റ്റുകളിട്ടു ശ്രദ്ധേയനാണ് നന്ദു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അവിടെ തന്നെ മൃതദേഹം സംസ്‌ക്കരിക്കാനാണ് ഒരുങ്ങുന്നത്.

കാൻസർ പോരാളികൾക്കു മാത്രമല്ല, ജീവിതത്തിൽ തളർന്നിരിക്കുന്ന ഓരോരുത്തർക്കും ഓടിയോടി മുന്നോട്ടു കുതിക്കാനുള്ള ഊർജം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ. അതുതന്നെയാണ് നന്ദുവിന്റെ ഓരോ ഫേസ്‌ബുക്ക് പോസ്റ്റും മലയാളി ഏറ്റെടുത്തതും. കാൻസർ എന്ന രോഗം ശരീരത്തെ കാർന്നുതിന്നുമ്പോഴും വളരെ നിസാരമായാണ് നന്ദു അത് പങ്കിടുന്നത്. പിന്നാലെ വരുന്നവർക്ക് രോഗത്തെ പേടിക്കാതെ മുന്നോട്ടുപോകാനുള്ള കരത്തുറ്റ ഒരു മരുന്നാണ് നന്ദുവിന്റെ ഓരോ പോസ്റ്റും.

Stories you may like

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴും സുഹൃത്തുക്കളെയും കൂട്ടി നേരേ ഗോവയിൽ പോയി അടിച്ചുപൊളിച്ചു തിരിച്ചുവന്നവനാണ് നന്ദു. ‘പുകയില്ല, കത്തി ജ്വലിക്കാനാണ് ഇഷ്ട’മെന്നും സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നെന്ന് പറഞ്ഞു കേൾക്കാനാണ് ഇഷ്ട’മെന്നുമാണ് ഗോവയാത്രയെക്കുറിച്ച് എഴുതിയ പോസ്റ്റിൽ നന്ദു പറഞ്ഞത്. ഇങ്ങനെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി നിന്ന യുവാവാണ് ഒടുവിൽ വിട പറയുന്നത്.

നന്ദുവിന്റെ വിയോഗ വാർത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അനുശോചന പ്രവാഹമാണ്. പ്രത്യാശയുടെ രാജകുമാരന് വിട എന്നു പറഞ്ഞു കൊണ്ടാണ് നെറ്റിസൺസ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്. രോഗാവസ്ഥ രൂക്ഷമായ ഘട്ടത്തിലും നന്ദുവിട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാരിരുന്നു. ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് എന്ന് ചോദിച്ചു കൊണ്ടുള്ള നന്ദുവിന്റെ അവസാന പോസ്റ്റ് എല്ലാവരെയും കണ്ണീരണിയിക്കുന്നതാണ്..

നന്ദുവിന്റെ പോസ്റ്റിന്റെ പൂർണരൂപം :-

അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവർന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാൻ കഴിയുമോ സക്കീർ ഭായിക്ക്..

ഇനി പരീക്ഷിക്കുവാൻ മരുന്നുകൾ ബാക്കിയില്ല എന്ന് ഡോക്ടർമാർ പറയുമ്പോഴും സാരമില്ല സർ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാൻ കഴിയുമോ സക്കീർ ഭായിക്ക്…

But I Can…!
എനിക്ക് കഴിയും…
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..!!
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ….
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സർജറിയോ ഒന്നുമുണ്ടാകില്ല..!!
എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്..

ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..!!
അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ…ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം…എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും…
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടർമാരുടെ സ്നേഹത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു…!

എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്നങ്ങളും പ്രതിസന്ധികളും..
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളിൽ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..! ചിലർക്ക് സാമ്പത്തികം മറ്റു ചിലർക്ക് കുടുംബപ്രശ്നങ്ങൾ വേറെ ചിലർക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകൾ അങ്ങനെ പലതരത്തിൽ ആകുമത്…!
പക്ഷേ നമ്മൾ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം…ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുൻവിധിയെഴുതി തോൽക്കാൻ സ്വയം നിന്നുകൊടുക്കരുത്…
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാൻ ശ്രമിക്കണം…!!
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്നേഹിക്കും…!!

ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല…നെഞ്ചോടു ചേർത്തുവയ്ക്കാൻ അനേകം ഹൃദയബന്ധങ്ങൾ കിട്ടി എന്നുള്ളതിനെക്കാൾ വലുതായി മറ്റൊന്നുമില്ല…അതൊരു പുണ്യമായി കരുതുന്നു..ഓരോ ബന്ധങ്ങളും അത്രമേൽ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു…!!നമ്മളെല്ലാവരും എപ്പോഴും ഒരു സ്നേഹവലയമാകണം…ഞാനുമങ്ങനെയാണ്….
എന്നിൽ സ്നേഹം മാത്രമേയുള്ളൂ..

അപൂർവ്വം ചിലർക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്..എൻറെയുള്ളിലേക്ക് എത്തിനോക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്നേഹം ഒഴുകിയെത്തിയിരിക്കും..
ജീവിതം വളരെ ചെറുതാണ്…ഇനി എനിക്കും നിങ്ങൾക്കും ഒക്കെ എത്ര നിമിഷങ്ങൾ ഉണ്ടെന്നോ എത്ര ദിവസങ്ങൾ ഉണ്ടെന്നോ എത്ര മാസങ്ങളോ വർഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല…
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും..ഒപ്പം മതിലുകളില്ലാതെ അങ്ങട് സ്നേഹിക്കും..

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം
പുകയാതെ ജ്വലിക്കും…അല്ലപിന്നെ…
ശ്വാസകോശത്തിന് ഇൻഫെക്ഷൻ ബാധിച്ചു വേദന കൂടുതൽ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്…ഇന്നലെ മുതൽ റേഡിയേഷനും തുടങ്ങി…ഓരോ പരുങ്ങലിന് ശേഷവും പൂർവാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ…ഇത്തവണയും കനലുകൾ ചവിട്ടിമെതിച്ചു ഞാൻ വരും..

സന്തോഷമായിരിക്കുന്നു…എന്റെ പ്രിയപ്പെട്ട എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനെന്നെ തന്നെ സർവ്വേശ്വരന് സമർപ്പിക്കുന്നു…
എല്ലാവർക്കും നന്മയുണ്ടാകട്ടെ..!!
പ്രാർത്ഥിക്കുക ചങ്കുകളേ…
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ ❤️

Tags: nandhu mahadeva
Share15
Tweet
SendShare

Latest stories from this section

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

Latest News

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies