കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ വിജയ് സാമ്പ്ല. ദളിതർ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരകളാക്കപ്പെടുകയാണ്. അവർക്ക് സർക്കാരിന്റെ യാതൊരു വിധത്തിലുള്ള സംരക്ഷണവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് 2ന് ശേഷം സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവങ്ങൾ വേദനാജനകമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് അതിക്രമങ്ങൾക്കെതിരെ ഒരു ഭരണകൂടം ഇത്രമേൽ നിശ്ശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ ഒൻപത് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ തൃണമൂൽ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി നാലംഗ കേന്ദ്ര സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Discussion about this post