ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ ഇരു നേതാക്കളും യുഎസില്‍ എത്തിയിട്ടുണ്ട്.ഇരുവരും ചര്‍ച്ച നടത്തയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
പ്രധാനമന്ത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടില്ല. ഇരുവരും തമ്മില്‍ ഹസ്തദാനം നടത്തുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും കാണാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
മോദി സപ്തംബര്‍ 28ന് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ച നാലു ദിവസത്തിനകം നടക്കുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടെ യു.എന്‍ സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. ഇന്നും നാളെയും അദ്ദേഹം ന്യൂയോര്‍ക്കിലും 26നും 27നും കാലിഫോര്‍ണിയയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. സപ്തംബര്‍ 28നാണ് അദ്ദേഹം മടങ്ങുന്നത്.
Discussion about this post