വരന്തരപ്പിള്ളി: വരന്തരപ്പിള്ളി പിടിക്കപറമ്പിലെ ഫാമില്‍ അതിക്രമിച്ചു കയറിയ ഇതരസംസ്ഥാന തൊഴിലാളി 6 ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു. ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) ആണ് ഫാമില്‍ അതിക്രമിച്ചു കയറി ഫാമിലുണ്ടായിരുന്ന ജീവനക്കാരെ ഓടിച്ചശേഷം പ്രതി കൈക്കോട്ട് കൊണ്ട് അട്ടിന്കുട്ടികളെ തല്ലി കൊല്ലുകയായിരുന്നു. ഉമേഷ് ഈ ഫാമില്‍ കുറച്ചുദിവസം ജോലി ചെയ്തിരുന്നു.
അതേസമയം, അക്രമത്തിന് പിന്നിലെ കാരണം അറിയില്ലെന്ന് ഫാം ഉടമസ്ഥന് സുനില്‍കുമാര്‍ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് പ്രതിയെ വരന്തരപ്പിള്ളി പൊലിസ് അറസ്റ്റ് ചെയ്തു.
Discussion about this post