മുംബൈ: മെയ് 19 ഭവേഷ് ജാവേരി എന്ന യാത്രക്കാരന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമായിരുന്നു. 360 സീറ്റുള്ള ബോയിങ് വിമാനത്തില്‍ ജാവേരി മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. ഫ്ലൈറ്റിലെ അറിയിപ്പുകള് മുഴങ്ങിയത് ജാവേരിക്ക് വേണ്ടി മാത്രം. ‘മിസ്റ്റര്‍, ജാവേരി താങ്കളുടെ സീറ്റ് ബെല്‍റ്റ് മുറുക്കിയിടൂ, മിസ്റ്റര്‍ ജാവേരി, നമ്മള് ലാന്‍ഡ് ചെയ്യാന്‍ പോകുകയാണ്…’ അങ്ങനെ ജാവേരിക്ക് മാത്രമുള്ള അറിയിപ്പുകള്.
‘ഞാന്‍ എയര്‍ക്രാഫ്റ്റിലേക്ക് കയറിയപ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ കൈയടിച്ച് സ്വീകരിച്ചു. ഇതിനിടെ 240 തവണയെങ്കിലും വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ യാത്രയായിരുന്നു അത്.’ ഭവേഷ് ജാവേരി പറഞ്ഞു.
വിമാനത്തില്‍ നിന്ന് ഇറങ്ങി കണ്‍വെയര്‍ ബെല്‍റ്റിനടുത്ത് എത്തിയപ്പോഴും ബാഗെടുക്കാന്‍ ജാവേരി മാത്രം. കഴിഞ്ഞ 20 വര്‍ഷമായി ദുബൈയില്‍ സ്ഥിരതാമസമാക്കിയ ഭവേഷ് ജാവേരിയുടെ ആദ്യ അനുഭവമായിരുന്നു ഇതെല്ലാം.
ബോയിങ് 777 മുംബൈ- ദുബൈ റൂട്ടില്‍ ചാര്‍ട്ടേഡ് ചെയ്ത വിമാനത്തിന് 70 ലക്ഷം രൂപയെങ്കിലും ചാര്‍ജ് ഈടാക്കും. ആ സ്ഥാനത്താണ് വെറും 18,000 രൂപക്ക് ടിക്കറ്റെടുത്താണ് ജാവേരിക്ക് ഈ രാജകീയ യാത്ര ലഭിച്ചത്.
Discussion about this post