മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്, വൈകിട്ട് തിരുവനന്തപുരത്താണ് ചര്‍ച്ച. തൊഴിലാളികളുടെ ദിവസക്കൂലി 500 രൂപയാക്കുക, ബോണസ് 20 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.
ഇതിനിടെ യോഗത്തില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്ന് മൂന്നാറിലെ തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്ത പങ്കെടുക്കാന്‍ മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികള്‍ തിരുവനന്തപുരത്തേക്കു തിരിച്ചിരുന്നു
എന്നാല്‍, അംഗീകൃത തൊഴിലാളി സംഘടനകളെ മാത്രമേ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുകയുള്ളുവെന്നതാണു സര്‍ക്കാര്‍ നിലപാട്. അതേസമയം കൂലി 500 രൂപയാക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് തോട്ടം ഉടമകള്‍.
Discussion about this post