കൊച്ചി: തനിച്ചു താമസിക്കുന്ന പൗരന്മാര്ക്കും കിടപ്പു രോഗികള്‍ക്കും വീടുകളില്‍ എത്തി വാക്സിന് നല്കാന് ഹൈക്കോടതി നിര്‍ദശം. പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജനമൈത്രി പൊലീസും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരേയും കിടപ്പ് രോഗികളേയും കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.
പാലക്കാട്ട് കോവിഡ് ബാധിതനായ, തനിച്ച് താമസിച്ചിരുന്ന മുതിര്‍ന്ന പൗരന് ചികില്‍സ കിട്ടാതെ മരിക്കാനിടയായ സാഹചര്യം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കരന്‍ നമ്ബ്യാര്‍ ചൂണ്ടിക്കാണിച്ചത് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. അഭിഭാഷകരേയും ഗുമസ്തന്മാരേയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിന് നല്‍കാനും പത്ത് ദിവസത്തിനകം നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരിന് കിട്ടാത്ത വാക്സിന് എങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നത്: ഹൈക്കോടതി
ജുഡീഷ്യല്‍ ഓഫീസര്‍മാരേയും കോടതി ജീവനക്കാരേയും മുന്‍ഗണന പട്ടികയില്പെടുത്തിയതു കൊണ്ട് മാത്രം കാര്യമില്ലെന്നും അഭിഭാഷകരും ഗുമസ്തന്മാരും നിയമ വ്യവസ്ഥയുടെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post