ഡൽഹി: രാജ്യം കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറുന്നു. പ്രതിദിന രോഗബാധാ നിരക്കും മരണ നിരക്കും രാജ്യത്ത് ദിനംപ്രതി കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്. രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,89,232 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവകേസുകളാണ് നിലവിലുളളത്.
രാജ്യത്ത് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23,13,22,417 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.











