തിരുവനന്തപുരം: ആർ എസ് എസിനെതിരെ വ്യാജവാർത്ത നൽകിയതിന് റിപ്പോർട്ടർ ടിവി മേധാവി എം വി നികേഷ് കുമാറിനെതിരെ പരാതി നൽകി യുവമോർച്ച. ചാനൽ ചർച്ചയ്ക്കിടെ ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് നികേഷ് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിലായിരുന്നു നികേഷ് കുമാറിന്റെ വിവാദ പരാമർശം. ഗാന്ധിയെ കൊന്നത് ആർഎസ്എസ്, ഇത് ഏത് കോടതിയിലും പറയും, കേസ് കൊടുക്കുന്നോ എന്നായിരുന്നു നികേഷ് കുമാറിന്റെ ചോദ്യം.
എന്നാൽ ഗാന്ധി വധത്തിൽ ആർഎസ്എസിനോ അനുബന്ധ സംഘടനകൾക്കോ യാതൊരു പങ്കുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് യുവമോർച്ചയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ റിപ്പോർട്ടർ ചാനൽ മേധാവിയും വാർത്താ അവതാരകനുമായ നികേഷ് കുമാറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ യുക്തമായ വകുപ്പുകൾ പ്രകാരം കെസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
Discussion about this post