Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf

അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ‘ഗ്രീന്‍ പാസ്’ നിര്‍ബന്ധമാക്കി; ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

by Brave India Desk
Jun 10, 2021, 08:22 pm IST
in Gulf
Share on Facebook
Tweet
WhatsAppTelegram

അബുദാബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി അധികൃതര്‍. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ഇനി ഗ്രീന്‍ പാസ് വേണം.

16 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്രീന്‍ പാസ് ആവശ്യമുള്ളത്. ജൂണ്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. ഓരോ വ്യക്തിയും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും പി.സി.ആര്‍ പരിശോധന എന്നാണ് നടത്തിയതെന്നതും അനുസരിച്ചുമായിരിക്കും ആപ്ലിക്കേഷനില്‍ കളര്‍ കോഡുകള്‍ ദൃശ്യമാവുക.

Stories you may like

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

ആപ്ലിക്കേഷനില്‍ പച്ച നിറമാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കും. കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞാല്‍ നിറം ഗ്രേ ആയി മാറും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ ചുവപ്പ് നിറമായിരിക്കും ആപ്ലിക്കേഷനില്‍ ദൃശ്യമാവുക. വാക്സിന്‍ സ്വീകരിക്കുന്നത് അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നിശ്ചയിക്കുന്നത്.

കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ അതിന് 30 ദിവസത്തെ കാലാവധി ലഭിക്കും. ഈ 30 ദിവസവും ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭ്യമായിരിക്കും. 30 ദിവസം പൂര്‍ത്തിയാവുന്നതോടെ നിറം ഗ്രേ ആയി മാറും. ഇതോടെ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം.

വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് 14 ദിവസമാണ് പി.സി.ആര്‍ പരിശോധനയുടെ കാലാധി. ഒരു ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ക്ക് ഏഴ് ദിവസം കാലാവധിയുണ്ടാകും. ഒന്നാം ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് സ്വീകരിക്കാന്‍ വൈകുകയോ സമയം കഴിയുകയോ ചെയ്‍തവര്‍ക്ക് മൂന്ന് ദിവസമാണ് ഒരു പി.സി.ആര്‍ പരിശോധനയുടെ കാലാവധി. വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ഏഴ് ദിവസവും വാക്സിന്റെ ഒരു ഡോസ് പോലും സ്വീകരിക്കാത്തവര്‍ക്ക് മൂന്ന് ദിവസവുമായിരിക്കും പി.സി.ആര്‍ പരിശോധനയുടെ കാലാവധി.

Tags: covid protocolGreen Passabudabi
Share33
Tweet
SendShare

Latest stories from this section

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

Latest News

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

റെയർ എർത്ത് മാഗ്നറ്റ്: ഇന്ത്യയ്ക്ക് പ്രത്യേക പരിഗണനയുമായി ചൈന:യുഎസിന് നൽകരുതെന്ന് നിബന്ധന

വ്യോമപാത വീണ്ടും തുറക്കുന്നു ; ഗുവാങ്ഷൂ-ന്യൂഡൽഹി വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies