തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി സംബന്ധിച്ച വിഷയത്തില്‍ പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗത്തില്‍ ധാരണയിലെത്തിയില്ല. ട്രേഡ് യൂണിയനുകള്‍ 500 രൂപ കൂലി എന്ന ആവശ്യത്തില്‍ ചര്‍ച്ചയില്‍ ഉറച്ച് നിന്നു. ഈ കൂലി നല്‍കാനാവില്ല എന്ന നിലപാടില്‍ മാനേജ്മെന്റും ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
കൂലി എത്രത്തോളം നല്കാന് എന്നത് സംബന്ധിച്ച് പഠിച്ച് മാനേജ്മെന്റിനോട് വിവരം അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മന്ത്രി സഭ ഉപസമിതിയും ഇക്കാര്യം പരിശോധിക്കും. പിഎല്‍
സി യോഗം ഈ മാസം 29ന് ചേരുമെന്നും അന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നും തൊഴില്‍ മന്ത്രി ഷിബി ബേബി ജോണ്‍ പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ താമസം, ഇഎസ്ഐ ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമായെന്നും മന്ത്രി പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗത്തിന് ശേഷം അറിയിച്ചു
Discussion about this post