ഡല്‍ഹി: മധ്യപ്രദേശ് കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ബ്ലാക്ക് ഫംഗസ് അണുബാധയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുക. ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ച ഈ ശുപാർശ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അംഗീകരിച്ചു. ഭോപ്പാലിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനമെന്നും, വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളും ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുമെന്നും, വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം സ്ത്രീകള്‍ക്കിടയിലെ അര്‍ബുദം കണ്ടെത്താനായി മധ്യപ്രദേശില്‍ പിങ്ക് പ്രചരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.’കുടുംബ-സാമൂഹിക കാരണങ്ങള്‍ മൂലം സ്ത്രീകള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളെക്കുറിച്ച് തുറന്നുപറയുന്നില്ല. സ്ത്രീകളുടെ ആരോഗ്യം പരിശോധിക്കാനായി നഗരപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും പഞ്ചായത്ത് തലങ്ങളിലും ഒരു പിങ്ക് കാബയിന്‍ നടത്താൻ തീരുമാനിച്ചു’; സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post