ഡല്‍ഹി: ഏഴാമത് അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. യോഗ ഐക്യവും ഒരുമയും വർദ്ധിപ്പിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍, യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
”കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.
മഹാമാരിക്കെതിരെ ആളുകള്‍ക്ക് പോരാടണമെന്ന വിശ്വാസം ഇത് പകര്‍ന്നു. വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു മാര്‍ഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
”സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും യോഗ നല്‍കുന്നു അദ്ദേഹം. രണ്ടു വര്‍ഷമായി ഇന്ത്യയിലോ ലോകത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള ആവേശം കുറഞ്ഞിട്ടില്ല.
എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗശാന്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നു. വൈദ്യചികിത്സയ്ക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗയ്ക്ക് പ്രധാന്യം നല്‍കുന്നു.
രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ട്”. മോദി കൂട്ടിച്ചേർത്തു.
Discussion about this post